കിഴൂർ കാർത്തിക മഹോത്സവം സമാപിച്ചു

കിഴൂർ കാർത്യായനി ദേവി ക്ഷേത്രത്തിലെ കാർത്തിക വിളക്കിനോടനുബന്ധിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തുന്നു
കുന്നംകുളം
കിഴൂർ കാർത്യായനി ദേവി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം സമാപിച്ചു. ബുധൻ രാവിലെ ക്ഷേത്രം തന്ത്രി കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. പകൽ 12.30ന് ദേവസ്വം പൂരം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ പന്തലിൽനിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ചു. വൈകിട്ട് മൂന്നിന് എല്ലാ പൂരാഘോഷ കമ്മിറ്റികളെയും പ്രതിനിധീകരിച്ച് മൂന്ന് ആനകളെ അണിനിരത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വെള്ളിത്തിരിത്തി ഉണ്ണിനായരുടെ പ്രാമാണികത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. വൈകിട്ട് ആറിന് നിറമാല, സ്വർണ നെയ്‌വിളക്കോടെയുള്ള ചുറ്റുവിളക്ക്, വിളക്കാചാരം എന്നിവ നടന്നു. രാത്രി 8.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിച്ചു. വ്യാഴാഴ്ച രാവിലെ ഉത്സവത്തിലെ പ്രധാന ചടങ്ങായ പ്രദക്ഷിണത്തോടെ ആഘോഷങ്ങൾക്ക് സമാപനമായി.







0 comments