Deshabhimani

അനധികൃത മണ്ണെടുപ്പ്: പിഴ ഈടാക്കാൻ നടപടി

പഴയന്നൂർ–എളനാട് റോഡിൽ അമ്മ സ്കൂളിന് സമീപം മണ്ണെടുത്ത നിലയിൽ

പഴയന്നൂർ–എളനാട് റോഡിൽ അമ്മ സ്കൂളിന് സമീപം മണ്ണെടുത്ത നിലയിൽ

വെബ് ഡെസ്ക്

Published on Nov 26, 2026, 01:07 AM | 1 min read

പഴയന്നൂർ

പഴയന്നൂർ–എളനാട് റോഡിൽ അമ്മ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പെർമിറ്റിന്റെ മറവിൽ അനുവദനീയമായ അളവിൽ കൂടുതൽ മണ്ണെടുത്തതായി കണ്ടെത്തി. തുടർന്ന് ഭൂവുടമയിൽനിന്ന് പിഴ ഈടാക്കാനുള്ള നടപടി പഴയന്നൂര്‍ പഞ്ചായത്ത് സ്വീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സിജി ജോൺ പഴയന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. 867.70 ക്യുബിക് മീറ്റർ മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലത്ത് 2,437 ക്യുബിക് മീറ്റർ മണ്ണ് എടുത്തുമാറ്റിയതായി കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home