കോഴിക്കടയിൽ മോഷണം

മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ചെന്ത്രാപ്പിന്നി
പതിനേഴാംകല്ലിലെ കോഴിക്കടയിൽ മോഷണം. ബിസ്മി ചിക്കൻ സെന്ററിൽനിന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുഖം മറച്ചെത്തിയ മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മേശവലിപ്പ് കുത്തിത്തുറന്നാണ് പണം കവർന്നത്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.







0 comments