സര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡയോട് സമരസപ്പെട്ടു: എം ബി രാജേഷ്

കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനം
തേഞ്ഞിപ്പലം
യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡകളോട് സമരസപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം ബി രാജേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് നയപ്രഖ്യാപന വേളയില്‍ യുഡിഎഫ് സ്വീകരിച്ചത്. ബിജെപിയുടെ പിന്തുണയില്‍ അധികാരത്തിലെത്തിയതിന്റെ പ്രത്യുപകാരമാണ് ഇതെന്നും എം ബി രാജേഷ് പറഞ്ഞു. കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിച്ചാണ് മതരാഷ്ട്ര നിര്‍മിതിക്ക് ബിജെപി സര്‍ക്കാര്‍ അസ്ഥിവാരമിടുന്നത്. ഈ അജന്‍ഡയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കീഴടങ്ങിയിരുന്നില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാലകളുടെ കവാടം സംഘപരിവാറിന് തുറന്നുകൊടുത്തു. ചരിത്രത്തിലാദ്യമായി സംഘപരിവാറുകാരന്‍ വൈസ് ചാന്‍സലറായി. സെനറ്റ്, സിന്‍ഡിക്കറ്റ്, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവിടങ്ങളിലും ആര്‍എസ്എസ് നോമിനികളെ തിരുകിക്കയറ്റി. ആര്‍എസ്എസ് മേധാവിയുടെ പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തു. ഇതിലൊന്നും സര്‍ക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല.
കള്ളങ്ങളുടെ മുകളില്‍ കള്ളം കെട്ടിപ്പൊക്കിയാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ വൈസ് ചാന്‍സലറും സര്‍ക്കാരും വേട്ടയാടിയത്. ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ഇവരുടെ മുഖത്തേറ്റ അടിയാണ്. ഓരോ ഇഞ്ചും പൊരുതിയാലേ ഉന്നതവിദ്യാഭ്യാസ മേഖലയെ മതനിരപേക്ഷതയില്‍ സംരക്ഷിക്കാനാകൂ. അതിന് യോജിച്ച ചെറുത്തുനില്‍പ്പ് വളര്‍ത്തിയെടുക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.
ഭാരവാഹികൾ: രചന കലാ സാംസ്‌കാരിക വേദി: വി കെ ജംഷീന (പ്രസിഡന്റ്), എസ് ഡി അനുരാഗ് (സെക്രട്ടറി).എ ബി ഷാനൂജ് (ട്രഷറർ). രചന മഹിളാസമാജം: സി റാണി (പ്രസിഡന്റ്), കെ പി നവജ്യോതി (സെക്രട്ടറി), കെ സിന്ധു (ട്രഷറർ). രചന നഴ്‌സറി സ്കൂൾ: പി ദിലീഷ് (മാനേജർ), സി ഷാജി (സെക്രട്ടറി), വി പി അരുൺ (ട്രഷറർ). രചന കായിക വേദി: പി പി രാഹുൽ (പ്രസിഡന്റ്), അബ്ദുൽ ജലീൽ അച്ചുകൊമ്പൻ (സെക്രട്ടറി), എസ് ശ്രീമുരുകദാസ് (ട്രഷറർ). പി ഒമർ ജീവകാരുണ്യ കൂട്ടായ്മ: കെ ആർ പ്രശാന്ത് കുമാർ (പ്രസിഡന്റ്), കെ മനോഹരൻ (സെക്രട്ടറി). ന്യൂസ് ബുള്ളറ്റിൻ: ടി ശബീഷ് (എഡിറ്റർ), വി പി രാമകൃഷ്ണൻ (സബ് എഡിറ്റർ).









0 comments