Deshabhimani

പെരിന്തൽമണ്ണയിൽ ബസുകളിൽ പരിശോധന

പിടിവീണു, പണികിട്ടി

s

പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകൾ പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 26, 2026, 12:56 AM | 1 min read

പെരിന്തൽമണ്ണ

അമിതവേഗമുൾപ്പെടെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്‌. ​പെരിന്തൽമണ്ണ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ അഞ്ച്‌ ബസുകളുടെ ഫിറ്റ്‌നസ്‌ റദ്ദാക്കി. 30 ബസുകൾ പരിശോധിച്ചതിൽ സ്‌പീഡ് ഗവർണർ സ്ഥാപിക്കാത്ത അഞ്ചെണ്ണത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്‌. വിവിധ നിയമലംഘനങ്ങൾ നടത്തിയ മൂന്ന് ബസുകൾക്കെതിരെയും നടപടിയെടുത്തു. ആകെ 12,730 രൂപ പിഴയും ചുമത്തി.

വാഹനാപകടങ്ങൾക്ക് അറുതിവരുത്തുക, ചീറിപ്പായുന്ന ബസുകൾക്ക് കടിഞ്ഞാണിടുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്‌.

​പെരിന്തൽമണ്ണ എംവിഐ കെ മനുരാജ്, എഎംവിഐമാരായ അജിത് ജെ നായർ, എസ് സതീഷ്, എം പി മുകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ ബസ് സ്റ്റാൻഡുകളിലും നിരത്തുകളിലും പരിശോധന തുടരുമെന്ന് ജോയിന്റ് ആർടിഒ ആർ ശരത് ചന്ദ്രൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

bevco liquor

03

print edition ബെവ്‌കോയിലും ഒന്നും അറിയുന്നില്ല; മന്ത്രിയും എംഡിയും രണ്ടുതട്ടിൽ
gun

06

print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്‌
deshabhimani section

Recommended

Deshabhimani
Home