print edition യുവ നാടക പ്രവർത്തകർ 28, 29 തീയതികളിൽ ഒത്തുചേരും; യുവനം നാടക പാഠശാല തലശേരിയിൽ

തലശേരി : പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവനം സംസ്ഥാന നാടക പാഠശാല 28, 29 തീയതികളിൽ തലശേരി കുട്ടിമാക്കൂലിൽ നടക്കും. കുട്ടിമാക്കൂൽ ശ്രീനാരായണമഠം ജൂബിലി ഓഡിറ്റോറിയത്തിൽ ശനി രാവിലെ 10ന് നാടക സംവിധായകൻ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.
അശോകൻ ചരുവിൽ അധ്യക്ഷനാവും. മനോജ് നാരായണനാണ് പാഠശാല ഡയറക്ടർ.ജില്ലകളിൽനിന്ന് തെരത്തെടുക്കപ്പെട്ട 40 വയസ്സിൽ താഴെയുള്ള 50 പേർ പങ്കെടുക്കും. അരങ്ങിന്റെ സമരമുഖമായ നാടകലയുടെ രംഗപാഠങ്ങളും സാധ്യതകളും പുതുതലമുറയിലേക്ക് പകരാനുതകുന്ന സംവാദങ്ങളും തിയറ്റർ പരിശീലനങ്ങളും സർഗാവതരണങ്ങളുമാണ് പാഠശാലയിലുണ്ടാവുക.
ആദ്യ ദിനം വി ഡി പ്രേംപ്രസാദ്, ശ്രീജ ആറങ്ങോട്ടുകര, രാജ്മോഹൻ നീലേശ്വരം, സാംകുട്ടി പട്ടംകരി, ഡോ. ജെയിംസ് പോൾ, പ്രദീപ് മണ്ടൂർ, രജിത മധു, ഡോ. നിലൂഫർ എന്നിവർ ക്ലാസുകൾ നയിക്കും. വൈകീട്ട് ഏഴിന് സബർമതി വില്ലേജ് തിയറ്റർ ‘ഒരു കോയിക്കോടൻ ഹൽവ’ നാടകം അവതരിപ്പിക്കും. 29ന് രഞ്ജു കാർത്യായനി, ഇ പി രാജഗോപാലൻ, പ്രൊഫ. എം എം നാരായണൻ, സതീഷ് കെ സതീഷ് എന്നിവർ ക്ലാസെടുക്കും. പകൽ രണ്ടിന് സമാപന സമ്മേളനം കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.









0 comments