കെഎസ്ആർടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം
നേമം
കെഎസ്ആർടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ചൊവ്വ രാവിലെ ആറരയോടെ കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയില്‍നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ലോട്ടറി കടയിലെ ജീവനക്കാരന്‍ സുദര്‍ശനന്‍ (64) , ബസ് ഡ്രൈവര്‍ ശാന്തിലാല്‍ (45), കണ്ടക്‌ടർ ജയശ്രീ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് ലക്ഷ്മി ലക്കി സെന്ററിലേക്ക് പാഞ്ഞുകയറിയത്. അപകടം നടന്ന സ്ഥലത്തിനരികില്‍ പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ഉദയന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലിന് സ്വാധീനക്കുറവുള്ള ആളാണ് ഉദയന്‍. അതുവഴി കടന്നുപോയ ബൈക്ക് യാത്രികനും പത്രം വാങ്ങാന്‍ വന്നയാളും അപകടത്തിലകപ്പെടാതെ രക്ഷപ്പെട്ടു. റോഡരികില്‍ വച്ചിരുന്ന ഒരു സ്‌കൂട്ടറും ബസിനടിയില്‍പ്പെട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ലോട്ടറിക്കടയുടെ മുന്‍വശവും ബസിന്റെ മുന്‍വശവും പൂര്‍ണമായും തകര്‍ന്നു. ആദ്യ സര്‍വീസിനായി ഡിപ്പോയില്‍നിന്നും കിഴക്കേകോട്ടയിലേക്ക് യാത്ര തുടങ്ങിയ ബസിൽ യാത്രക്കാർ ഇല്ലായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










0 comments