ഓട്ടോ–ടാക്സി തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

ഓട്ടോ–ടാക്സി ലൈറ്റ് മോട്ടോര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ഇന്ധനവിലയും നിത്യോപയോഗ സാധനകളുടെ വിലയും കുതിച്ചുയർന്ന സാഹചര്യത്തിലും ഓട്ടോ– -ടാക്സി ചാർജ് വർധിപ്പിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഓട്ടോ– -ടാക്സി തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഓട്ടോ–-ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും പ്രതിഷേധം നടന്നത്. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു അധ്യക്ഷനായി. ബി ആർ ബെന്നി, സുരേഷ് ബാബു പുഴക്കൽ, കെ സി വിജയൻ, എ ടി കെ ഭാസ്കരൻ, എം പി സുരേഷ് ബാബു, പി ആരിഷ്, ആഷിഫ് അലി കണ്ണാടിക്കൽ, ദിനേശ് ബാബു എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൽ രമേശൻ സ്വാഗതം പറഞ്ഞു. സരോവരം പാർക്ക് റോഡിൽനിന്നാരംഭിച്ച മാർച്ചിന് ടി വി നൗഷാദ്, വി ബി ജെയ്സൺ, കെ മനോജ് എന്നിവർ നേതൃത്വം നൽകി.










0 comments