Deshabhimani

കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു

KSRTC bus and car collide

ചന്തവിള അപകടത്തിൽപ്പെട്ട കാറും കെഎസ്ആർടിസി ബസും

വെബ് ഡെസ്ക്

Published on Oct 04, 2026, 12:00 AM | 1 min read

കഴക്കൂട്ടം ​

സൈനിക സ്കൂളിനുസമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ നെടുമങ്ങാട് സ്വദേശി ശ്രീരാജിന്‌ ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രക്കാരായ നാലുപേർക്കും പരിക്കേറ്റു. ശനി പകൽ ഒന്നിന്‌ സൈനിക സ്കൂളിനുസമീപമായിരുന്നു അപകടം. കഴക്കൂട്ടത്തുനിന്ന്‌ പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ എതിർദിശയിൽനിന്ന്‌ അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ശ്രീരാജിനെ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home