Deshabhimani

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ
അസോ. ജില്ലാ സമ്മേളനം തുടങ്ങി

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ സമ്മേളനം 
പി  പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ സമ്മേളനം 
പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 12:33 AM | 1 min read

ചേർത്തല
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഒന്നാം ജില്ലാ സമ്മേളനം ചേർത്തല എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ തുടങ്ങി. ജില്ലാ പ്രസിഡന്റ് കെ ബാബു പതാക ഉയർത്തി. കെ കെ സജി അനുശോചന പ്രമേയവും ക്ഷേമ-സംരക്ഷണ പ്രമേയവും അവതരിപ്പിച്ചു. ​ പി പ്രസാദ് എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ആർ ബിനു സീമാസ് സ്വാഗതംപറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോഷി ഇമ്മട്ടി മുഖ്യപ്രഭാഷണവും സംസ്ഥാന ട്രഷറർ എം ജി സുഭാഷ്‌ പെൻഷൻ പദ്ധതി വിശദീകരണവും നടത്തി. ജില്ലാ സെക്രട്ടറി വി എസ് ജയപ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി അജി കണക്കും അവതരിപ്പിച്ചു. ​ സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽഗഫൂർ, സെക്രട്ടറി റഹിം കുഴിപ്പുറം, എറണാകുളം ജില്ലാ സെക്രട്ടറി കെ കെ ബിജു മാത്യു, സാജ് സുരേഷ് എന്നിവർ സംസാരിച്ചു. അഡ്വ. ജോഷി ഇമ്മട്ടി ക്ലാസ്‌ നയിച്ചു. കെ കെ സജി അധ്യക്ഷനായി. അഗസ്‌റ്റിൻ മനോജ് സ്വാഗതവും ആനന്ദമായൻ നന്ദിയുംപറഞ്ഞു. വൈകിട്ട്‌ കുടുംബാംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു. ​ ഞായർ രാവിലെ 10ന് ജെ പരിയാടൻ സൗണ്ട് പഠനക്ലാസ് നയിക്കും. പകൽ രണ്ടിന് കോതമംഗലം മേലേരി ഫോക്ക് ബാൻഡിന്റെ നാടൻപാട്ട്. നാലിന് ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. ഗാനരചയിതാവ്‌ രാജീവ്‌ ആലുങ്കൽ വിശിഷ്‌ടാതിഥിയാകും. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home