Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം 
സമാപിച്ചു

കെഎസ്‌കെടിയു വർക്കല ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

കെഎസ്‌കെടിയു വർക്കല ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 02:42 AM | 1 min read

വർക്കല​

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വർക്കല ഏരിയ സമ്മേളനം സമാപിച്ചു. വി എസ് അച്യുതാനന്ദൻ നഗറിൽ (തോപ്പിൽ ഓഡിറ്റോറിയം, നരിക്കല്ല്) വ്യാഴം രാവിലെ 9.30ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലിനും ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനം കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി എസ് സുനിൽ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എം കെ യൂസഫ് സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ടി എൻ ഷിബുതങ്കൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ് അനിജോ അനുശോചന പ്രമേയവും പി ബീന രക്തസാക്ഷി പ്രമേയവും വാരിജാക്ഷൻ വി എസ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എസ് ഷാജഹാൻ, സെക്രട്ടറി കെ ശശാങ്കൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി എൻ വിജയൻ, ദിനേശ്, ആർ രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എൻ ഷിബുതങ്കൻ (പ്രസിഡന്റ്), സുഭാഷ് ബാബു, ആർ സൂര്യ (വൈസ് പ്രസിഡന്റുമാർ), ജി എസ് സുനിൽ (സെക്രട്ടറി), പി സി ബാബു, സജിതാ മണികണ്ഠൻ (ജോയിന്റ് സെക്രട്ടറിമാർ), ലൈജുരാജ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home