ad
Deshabhimani

ഖാദി ബോർഡ് 
ജീവനക്കാർ സമരത്തിൽ

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ  ബോർഡ്‌ ആസ്ഥാന  കാര്യാലയത്തിനുമുന്നിൽ സംഘടിപ്പിച്ച സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ബോർഡ്‌ ആസ്ഥാന കാര്യാലയത്തിനുമുന്നിൽ സംഘടിപ്പിച്ച സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 1 min read

​തിരുവനന്തപുരം

മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ സ്ഥലംമാറ്റിയതിനും കോൺഗ്രസ് അനുകൂല സംഘടനയിൽ ചേരാൻ ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രതിഷേധിച്ചു. വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് നടന്ന സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ, എസ്‌ പുഷ്പലത, ടി ബൈജു, ഷിബു, വിനോദ് കുമാർ, ഷിബി, അനൂപ്‌ മുരുകൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home