ad
Deshabhimani

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

kerala university employees union
വെബ് ഡെസ്ക്

Published on Aug 04, 2026, 11:19 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ബുധനാഴ്ച്ച നടക്കും. 9.30ന് കേരള സർവകലാശാല പാളയം കാമ്പസിൽ പതാക ഉയരുന്നത്തോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് കാമ്പസിൽ വർണാഭമായ പ്രകടനം നടക്കും.


11മണിക്ക് എ കെ ജി ഹാളിൽ നടക്കുന്ന വജ്രജൂബിലി പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുൻകാല നേതാക്കൾ പങ്കെടുക്കുന്ന സുഹൃത് സംഗമവും വാർഷിക പൊതു യോഗവും യൂണിയൻ ഹാളിൽ നടക്കും.


സമ്മേളനത്തോട് അനുബന്ധിച്ച് കാമ്പസിൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home