Deshabhimani

കേരള കോൺഗ്രസ് എം ജില്ലാ സമ്മേളനം

കേരള കോൺഗ്രസ്‌ എം ജില്ലാ സമ്മേളനം ചെയർമാൻ ജോസ്‌ കെ മാണി ഉദ്‌ഘാടനം ചെയ്യുന്നു

കേരള കോൺഗ്രസ്‌ എം ജില്ലാ സമ്മേളനം ചെയർമാൻ ജോസ്‌ കെ മാണി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:17 AM | 1 min read

തിരുവനന്തപുരം

പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഒമ്പത്‌ ജില്ലകളിലെ 25 വില്ലേജുകളിലെ കൃഷിഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നതാണന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി. കേരള കോൺഗ്രസ്‌ എം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014-ലെ അഞ്ചംഗ സര്‍ക്കാര്‍ സമിതി നടത്തിയ കണക്കെടുപ്പും നിലവിൽ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കുകളും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ അടിയന്തരമായി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷനായി. സ്റ്റീഫൻ ജോർജ്, പ്രമോദ് നാരായൺ, ജേക്കബ് തോമസ് അരികുപുറം, ആനന്ദകുമാർ, സി ആർ സുനു, മോഹനൻ നായർ, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home