ad
Deshabhimani

കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാർച്ച്‌ നടത്തി

സിഎജിയുടെ നിയമവിരുദ്ധ 
കണക്കെടുപ്പ് അവസാനിപ്പിക്കണം

kceu

കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എജീസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും 
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 11:41 PM | 1 min read

തിരുവനന്തപുരം

സഹകരണ സംഘങ്ങളിൽ നിയമവിരുദ്ധമായി കണക്കെടുപ്പ് നടത്താനുള്ള സിഎജിയുടെ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പ്രേംലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എൻ വിനോദ്കുമാർ, ട്രഷറർ വി വിജയകുമാർ, പ്രൈമറി കോ-–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് എസ് രാജലാൽ, യൂണിയൻ സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, എസ് ബിന്ദു, ബി ബിജു എന്നിവർ സംസാരിച്ചു. സഹകരണ രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രതിമാസ നിക്ഷേപ പദ്ധതികൾ ചിട്ടി നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ കടന്നുകയറി സഹകരണവകുപ്പിനെക്കൊണ്ട് സംഘങ്ങളുടെ വരുമാന കണക്കെടുപ്പിക്കാനും അതിന്മേൽ നികുതി ചുമത്താനുമുള്ള നീക്കമാണ് നടക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home