Deshabhimani

നല്ല നാളേയ്ക്കായി തമിം അൻസാരി യാത്രതുടരുന്നു

തമിം അൻസാരി
വെബ് ഡെസ്ക്

Published on Nov 14, 2026, 01:33 AM | 1 min read

കായംകുളം

ശാരീരിക പരിമിതികളെ തോൽപ്പിച്ച് ഒറ്റക്കൈയില്‍ സൈക്കിൾ ചവിട്ടി തമീം അൻസാരി പ്രചോദനാത്മക യാത്ര തുടരുകയാണ്. സൈക്ലിങിലൂടെ നിരവധി ലോക റെക്കോഡുകളും സാമൂഹിക ബോധവൽക്കരണ യാത്രകളും നടത്തുന്ന തമിഴ്‌നാട്ട് തൂത്തുക്കുടി സ്വദേശിയ്ക്ക് കായംകുളത്ത് ഊഷ്മള വരവേല്‍പ്പ് നല്‍കി. തിരുവനന്തപുരത്തേയ്ക്കുള്ള സൈക്കിൾ യാത്രയ്ക്കിടെയാണ് സ്വീകരണം. 2021-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ സൈക്കിൾ യാത്രകൾ വിവിധ സാമൂഹിക ബോധവൽക്കരണ സന്ദേശങ്ങള്‍ നല്‍കി. ശാരീരിക ക്ഷമത, മാനസികാരോഗ്യം, ആത്മഹത്യാ പ്രതിരോധം, മാലിന്യമുക്ത നഗരം, കുട്ടികളിലെ മൊബൈൽ ഫോൺ അമിതോപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് യാത്ര. 18-ാം വയസിലുണ്ടായ ഒരു വ്യവസായ അപകടത്തിലാണ് വലതുകൈ നഷ്ടപ്പെട്ടത്. എന്നാൽ ഇടതുകൈ കൊണ്ട് സൈക്കിൾ നിയന്ത്രിച്ച് 70,000 ത്തോളം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് സന്ദേശം നല്‍കി. കായംകുളത്ത് സൈനിക കൂട്ടായ്മയായ 13 എൻജിനീയർ റെജിമെന്റിന്റെ ആലപ്പുഴ ജില്ലാ ഘടകമാണ് സ്വീകരണം നല്‍കിയത്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി ഷാജി നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. റാന്നി ഏനാത്ത് ചൂരൽമല എന്നിവിടങ്ങളിൽ ബെയ്‌ലിപാലം നിർമിച്ച സൈനിക വിഭവമായ മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ നിന്നും വിരമിച്ച സൈനികരുടെ കൂട്ടായ്മയിലെ അംഗങ്ങളായ രവിചന്ദ്രൻ, ഷാജി മുതുകുളം, വർഗീസ്, സജികുമാർ, നാസർ പേരാപ്പിൽ, അയ്യപ്പൻ അജിത്ത് കുമാർ, ഉണ്ണിത്താൻ, സുന്ദരപ്പണിക്കർ, ഹരികുമാർ കാവേരി അഷ്റഫ് എന്നിവര്‍ തമീം അൻസാരിയെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home