ജോസിന്റെ കുടുംബത്തിന് വീട്

ജോസിന്റെ കുടുംബത്തിന് നിർമിക്കുന്ന വീടിന്റെ കല്ലിടൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു നിർവഹിക്കുന്നു
തിരുവനന്തപുരം
അന്തരിച്ച കെസിഇയു ജില്ലാ കമ്മിറ്റി അംഗവും തിരുവനന്തപുരം നോർത്ത് ഏരിയ പ്രസിഡന്റും സിപിഐ എം ഇടപ്പഴഞ്ഞി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ജോസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നിർമിക്കുന്ന വീടിന്റെ കല്ലിടൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് പ്രേംലാൽ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി വട്ടപ്പാറ ബിജു, പാളയം ഏരിയ സെക്രട്ടറി ജഗദീഷ്, വി എൻ വിനോദ് കുമാർ, വി അനിൽ കുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം വാഴോട്ടുകോണം ലോക്കൽ സെക്രട്ടറി ഷാഹുൽ ഹമീദ്, യൂണിയൻ ഭാരവാഹികളായ വി വിജയകുമാർ, കെ എൽ ജിജി, നിമ്മി, നീന, സുധീർ, രാജേഷ്, ജോസിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.










0 comments