ad
Deshabhimani

കാവ്യദേശാടനവുമായി കാവ്യശിഖ

കാവ്യദേശാടനം അരുവിപ്പുറത്ത് സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. അശോകൻ ചരുവിൽ, രാവുണ്ണി, 
ബിജു ബാലകൃഷ്ണൻ, റീബ പോൾ, ജയകുമാർ ചെങ്ങമനാട് തുടങ്ങിയവർ സമീപം

കാവ്യദേശാടനം അരുവിപ്പുറത്ത് സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. അശോകൻ ചരുവിൽ, രാവുണ്ണി, 
ബിജു ബാലകൃഷ്ണൻ, റീബ പോൾ, ജയകുമാർ ചെങ്ങമനാട് തുടങ്ങിയവർ സമീപം

avatar
സ്വന്തം ലേഖകൻ​

Published on Apr 15, 2026, 12:00 AM | 1 min read

നെയ്യാറ്റിൻ

കര സാംസ്കാരിക- ചരിത്രയിടങ്ങൾ സന്ദർശിക്കാൻ തൃശൂരിൽനിന്ന് ‘കാവ്യശിഖ' സംഘം നടത്തുന്ന കാവ്യദേശാടനം അരുവിപ്പുറത്ത്‌. വിവിധ ജില്ലകളിലുള്ള പ്രമുഖ പുരോഗമന എഴുത്തുകാരുടെ കൂട്ടായ്മയാണ്‌ ‘കാവ്യശിഖ'. രണ്ടുദിവസത്തെ കാവ്യദേശാടനം സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്‌തു. കൊടിതൂക്കിമലയും ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിച്ച ഗുഹയും നെയ്യാറിലെ ശങ്കരൻകുഴിയും ഗുരുവിന്റെയും കുമാരനാശാന്റെയും എഴുത്തുമുറികളും കണ്ടശേഷം ഊരൂട്ടമ്പലം അയ്യൻകാളി -പഞ്ചമി സ്കൂളും വെങ്ങാനൂർ ‘പഞ്ചജന്യ'വും സന്ദർശിച്ചു. അമരവിള ചരിത്രമാളികയിൽ ചരിത്ര ഗവേഷകൻ അഭിലാഷുമായി സംവദിച്ചു. സി വി രാമൻപിള്ളയുടെ സി വി ആർ പുരത്തെ തറവാട്ടിലും കഥാകാരൻ എസ് വി വേണുഗോപൻ നായരുടെ വീട്ടിലും നോവൽ കഥാഭാഗങ്ങൾ വായിച്ചുകൊണ്ടാണ് സംഘം പ്രവേശിച്ചത്. ‘കേരള ഗാന'മെഴുതിയ ബോധേശ്വരന്റെ ഓർമകളിരമ്പുന്ന നെയ്യാറ്റിൻകരയിൽ മലയാളത്തിന്റെ എഴുത്തമ്മയായ സുഗതകുമാരിയുടെ സ്മരണയിലൊരുക്കിയ ‘സുഗതസ്മൃതി', ‘സ്വദേശാഭിമാനി പാർക്ക്‌ എന്നിങ്ങനെ സാംസ്കാരിക ഇടങ്ങളും കണ്ടു. അത്താഴമംഗലത്തെ ‘വീരരാഘവം’ സ്മൃതിയിടത്തിലും നെയ്യാറ്റിൻകര വാസുദേവൻ പാർക്കിലും സംഗീതപരിപാടികളും നടത്തി. മലയാള സിനിമയുടെ പിതാവ്‌ ജെ സി ഡാനിയേലിന് പണി കഴിപ്പിച്ച പാർക്കിലെ കാഴ്ചകളും ജെ സി ഡാനിയൽ ഓപ്പൺ തിയറ്ററിൽ സിനിമാ പ്രദർശനങ്ങളും കണ്ടു. സമഗ്ര സാംസ്കാരികാനുഭവം ആയിരുന്നുവെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി. രാവുണ്ണി, ഡോ. ബിജു ബാലകൃഷ്ണൻ, ചാക്കോ ഡി അന്തിക്കാട്, ജയകുമാർ ചെങ്ങമനാട്, കൃഷ്ണൻ സൗപർണിക, ഇ ജിനൻ, റീബാ പോൾ, ഡോ. സുഭാഷിണി മഹാദേവൻ, ഡോ. ശ്രീജ, സനൽ ഡാലുംമുഖം, എ കെ അരുവിപ്പുറം, അജയൻ അരുവിപ്പുറം ഉൾപ്പെടെ അമ്പതിലധികം എഴുത്തുകാർ വിവിധ ജില്ലകളിൽനിന്ന് കാവ്യ ദേശാടനത്തിൽ പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home