ad
Deshabhimani

കാട്ടാക്കട ശശി അനുസ്‌മരണം

സിഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാട്ടാക്കട ശശി അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

സിഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാട്ടാക്കട ശശി അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 05:09 AM | 2 min read

കാട്ടാക്കട

സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന കാട്ടാക്കട ശശിയുടെ അഞ്ചാമത് അനുസ്‌മരണം സംഘടിപ്പിച്ചു. രാവിലെ കാട്ടാക്കട ശശി സ്മാരകത്തിൽ ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം അർപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി ജോയി അനുസ്മരണ പ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഐ ബി സതീഷ്, കെ എസ് സുനിൽകുമാർ, പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സ്റ്റീഫൻ എംഎൽഎ, ഐ സാജു, എസ് എ സുന്ദർ, എസ് കെ പ്രീജ, കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, സുന്ദരൻ പിള്ള, എൻ വിജയകുമാർ എന്നിവർ സംസാരിച്ചു. കാട്ടാക്കട സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന കാട്ടാക്കട ശശിയുടെ അഞ്ചാം അനുസ്‌മരണ സമ്മേളനം കാട്ടാക്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ലോക്കൽ സെക്രട്ടറി ജെ ബീജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഐ ബി സതീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സ്റ്റീഫൻ, ഐ സാജു, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് വി ജെ സുനിത എന്നിവർ സംസാരിച്ചു. വിതുര കാട്ടാക്കട ശശി ദിനം ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ്‌ യൂണിയൻ സിഐടിയു വിതുര മേഖലാ കമ്മിറ്റി ആചരിച്ചു. വിതുര ചന്തമുക്കിൽ അനുസ്മരണ യോഗത്തിൽ യൂണിയൻ ജോയിന്റ് സെക്രട്ടറി ആർ ജി സുർജിത് അധ്യക്ഷനായി. സിഐടിയു മേഖലാ സെക്രട്ടറി എ സനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ തുളസീധരൻനായർ പതാക ഉയർത്തി. പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ അരവിന്ദിന് വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനുകുമാർ കാട്ടാക്കട ശശി മെമ്മോറിയൽ ക്യാഷ് അവാർഡും ഉപഹാരവും നൽകി. സി വിജയൻ, ഷാഫി, സുരേന്ദ്രൻ, അജികുമാർ, ജി ബാബു ജനാർദനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home