കെഎഎസ്‌എസ്‌ഇഎ ജില്ലാ സമ്മേളനം
ഓട്ടോമൊബൈൽ മേഖലയെ തകർക്കരുത്

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോ. ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽനിന്ന്
തിരുവനന്തപുരം
കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സമാപിച്ചു. ഓട്ടോമൊബൈൽ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടിക്കടിയുള്ള വിലവർധനയിൽ തകർച്ച നേരിടുന്ന മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ് രാജൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ സംഘടന റിപ്പോർട്ടും ട്രഷറർ പ്രമോദ് കണക്കും അവതരിപ്പിച്ചു. കെ ശ്രീകുമാറിനെ പ്രസിഡന്റായും എസ് രാജനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. നസീറ (വൈസ് പ്രസിഡന്റ്), ആർ അയ്യപ്പദാസ് (സെക്രട്ടറി), പ്രമോദ് (ട്രഷറർ).










0 comments