ad
Deshabhimani

എം എം ആന്റണിയെ അനുസ്‌മരിച്ചു

anusmaranam

എം എം ആന്റണി അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:16 AM | 1 min read

മങ്കൊമ്പ്

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന എം എം ആന്റണിയുടെ 18–-ാം അനുസ്‌മരണ സമ്മേളനം കുട്ടനാട് ഏരിയ കമ്മിറ്റിയും തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയനും സംഘടിപ്പിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം ചേർന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. ജോസ് തോമസ് അധ്യക്ഷനായി. കെ കെ അശോകൻ, ജി ഉണ്ണികൃഷ്‌ണൻ, സി പി ബ്രീവൻ, എം വി പ്രിയ, കെ ആർ രാംജിത്ത്, പ്രസാദ് ബാലകൃഷ്‌ണ, ജോജോ ആന്റണി, കെ ആർ പ്രസന്നൻ, എം കൃഷ്‌ണലത, സി എം അനിൽകുമാർ, ഡി സലിംകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home