ad
Deshabhimani

മഴയഴകിൽ പൂങ്കാവനം

s

വെട്ടത്തൂരിലെ പൂങ്കാവനം ഡാമിൽനിന്ന് ഒഴുകിവരുന്ന വെള്ളം

വെബ് ഡെസ്ക്

Published on Aug 10, 2026, 12:15 AM | 1 min read

മേലാറ്റൂർ

മഴക്കാല സൗന്ദര്യ ആസ്വാദകരെ മാടിവിളിക്കുകയാണ് വെട്ടത്തൂർ പൂങ്കാവനം ഡാമും പരിസരവും. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള വെള്ളച്ചാട്ടവും തനിയെ വളർന്ന ചെടികളിൽ വിരിഞ്ഞ വിവിധ വർണത്തിലുള്ള പൂക്കളും പൂങ്കാവനമെന്ന വിളിപ്പേരിന്‌ അടിവരയിടുന്നു.

വെട്ടത്തൂർ പഞ്ചായത്തിലാണ്‌ പൂങ്കാവനം ഡാം. നിർമാണത്തിലെ പാളിച്ചകാരണം ഉപയോഗശൂന്യമായി മനുഷ്യർ കൈയൊഴിഞ്ഞെങ്കിലും പ്രകൃതി കൈവിട്ടില്ലെന്ന്‌ കാഴ്‌ചകൾ പറയും. അണക്കെട്ടിലൂടെ ചോർന്നൊഴുകുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ച അതീവ സുന്ദരമാണ്. അലനല്ലൂർ റോഡിലൂടെയുള്ള യാത്രക്കാർക്ക് ഡാമും വെള്ളച്ചാട്ടവും അതിമനോഹര ദൃശ്യഭംഗിയാണ് സമ്മാനിക്കുന്നത്. സെൽഫിയെടുക്കാനും ദൃശ്യങ്ങൾ പകർത്താനും നിരവധി യാത്രക്കാരാണ് ഇവിടെ ഇറങ്ങാറ്. 1968ലാണ് സംസ്ഥാന ജലവിഭവ വകുപ്പിന്റെ 25 ഏക്കര്‍ ഭൂമിയില്‍ 7.62 ലക്ഷം രൂപ ചെലവില്‍ റിസര്‍വോയര്‍ നിര്‍മിച്ചത്. വെട്ടത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിലെ നെൽകൃഷിക്ക് ജലസേചനമായിരുന്നു ലക്ഷ്യം. നിർമാണ പാകപ്പിഴവ് കാരണം ചോർച്ചയുണ്ടായതിനാൽ ഉദ്ദേശം നടന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home