"കണ്ണട'യ്‌ക്ക് 25 വർഷം; ആഘോഷത്തിന് നാളെ തുടക്കം

മുരുകൻ കാട്ടാക്കടയുടെ കണ്ണട കവിത രജതജൂബിലി ആഘോഷഭാഗമായി നടത്തുന്ന ഡാൻസ് പോയട്രി മൾട്ടി മീഡിയ മെഗാഷോയുടെ ദൃശ്യവിഷ്കാര പരിശീലനം
തിരുവനന്തപുരം
മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട ’ കവിതയുടെ രചനയ്‌ക്ക് 25 വർഷം. രജതജൂബിലി ആഘോഷങ്ങൾ ജന്മദേശമായ കുച്ചപ്പുറത്തെ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് തുടങ്ങും. റൈസിങ് സ്റ്റാർ ഗ്രന്ഥശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെയും കണ്ണട രജതജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. മുരുകൻ കാട്ടാക്കടയുടെ പരസ്പരം എന്ന നവകേരള ഗാനം ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ ആലപിക്കും. ആറുമുതൽ മുരുകൻ കാട്ടാക്കടയുടെ സർഗ സഞ്ചാരങ്ങൾ കോർത്തിണക്കി പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ഡാൻസിങ് പോയട്രി മെഗാഷോയും അരങ്ങേറും.









0 comments