"മൂവിങ് ലാമ്പ് 'പദ്ധതിയുമായി കണിയാപുരം ബിആർസി

കഴക്കൂട്ടം
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി കണിയാപുരം ബിആർസിയുടെ നേതൃത്വത്തിൽ ‘മൂവിങ് ലാമ്പ്’ പദ്ധതി ആരംഭിച്ചു. അഡ്മിഷൻ എടുത്ത ക്ലാസിലെ സഹപാഠികൾ, രക്ഷാകർതൃ പ്രതിനിധികൾ, ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, ബിആർസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കഴക്കൂട്ടം എച്ച്‌എസ്‌എസ് ഒന്നാംക്ലാസ് വിദ്യാർഥി കഴക്കൂട്ടം പള്ളിത്തുറയിലെ ബാദുഷയുടെ വീട്ടിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേടയിൽ വിക്രമൻ ഉദ്ഘാടനം ചെയ്തു. പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ഒന്നിലധികം സ്പെ ഷ്യൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ ‘ടീം ടീച്ചിങ്’ രീതിയിലൂടെ പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതാണ് മൂവിങ് ലാമ്പ് പദ്ധതി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൊതുവിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുകയാണ് ല ക്ഷ്യം. പള്ളിത്തുറയിലെ ചടങ്ങിൽ കഴക്കൂട്ടം എച്ച്‌എസ്‌എസ് എച്ച്എം ഷീജാധരൻ അധ്യക്ഷയായി. അരുൺ, ഉണ്ണിക്കൃഷ്ണൻ പാറക്കൽ, രാജേഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.









0 comments