കാനം കനലോര്‍മ്മ പ്രകാശിപ്പിച്ചു

കാനം കനലോര്‍മ്മ’ സുവനീർ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യന്‍ രവീന്ദ്രന് നൽകി പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരം
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്‌മരിച്ച് കാനം രാജേന്ദ്രന്‍ സ്‌മാരക സമിതി തയ്യാറാക്കിയ സുവനീർ ‘കാനം കനലോര്‍മ്മ’ പ്രകാശിപ്പിച്ചു. ആദ്യപ്രതി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യന്‍ രവീന്ദ്രന് കൈമാറി. കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഡി രാജ, ബിനോയ് വിശ്വം, വി ഡി സതീശന്‍, പിണറായി വിജയന്‍, എ കെ ആന്റണി, എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ പ്രകാശ് ബാബു, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, വിനയന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവർ എഴുതിയ ലേഖനങ്ങളും പൊതുരംഗത്തെ ഇടപെടലുകളുടെ സചിത്ര വിവരണങ്ങളും സ്മരണികയിലുണ്ട്. ജി ആര്‍ അനില്‍ എഡിറ്ററും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കണ്‍വീനറുമായി തയ്യാറാക്കിയ സുവനീറില്‍ 280 പേജുണ്ട്.










0 comments