ad
Deshabhimani

സെറ്റാണ് കഴക്കൂട്ടം

kazhakoottam

കഴക്കൂട്ടം മണ്ഡലം എൻഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കുഴിവിളയിലെ ‘വാക്ക് വിത്ത് കെ എസ്’ പരിപാടിയിൽ പങ്കെടുത്തപ്പോൾ

avatar
ആന്‍സ് ട്രീസ ജോസഫ്

Published on Mar 27, 2026, 10:37 PM | 1 min read

തിരുവനന്തപുരം‌

ദിനംപ്രതി ഉയരുന്ന പുതിയ സ്കൂള്‍ കെട്ടിടങ്ങളും ഐടി കമ്പനികളും... ഒരു നാടിന്റെ വികസനത്തെ ഇതിനപ്പുറം അടയാളപ്പെടുത്താന്‍ മറ്റൊന്നില്ല. 10 വര്‍ഷത്തില്‍ കഴക്കൂട്ടം മണ്ഡലത്തിലെ വികസനങ്ങള്‍ക്ക് അതിവേഗമായിരുന്നു. ഈ തെരഞ്ഞെടുപ്പ് നാളുകളിലും മണ്ഡലത്തിലെ റോ‍ഡുകളും സ്കൂള്‍ കെട്ടിടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടത്തുകാർ വാതോരാതെ പറയാനുള്ള വികസനങ്ങള്‍ സമ്മാനിച്ചതാകട്ടെ പ്രിയപ്പെട്ട എംഎല്‍എ കടകംപള്ളി സുരേന്ദ്രനും. മന്ത്രിയായിരുന്നപ്പോഴും എംഎല്‍എയായി തുടരുമ്പോഴും കടകംപള്ളി മണ്ഡലത്തിൽ സജീവമാണ്‌. തന്റെ വോട്ടർമാർ ഏതുസമയത്ത്‌ വിളിച്ചാലും വേഗത്തില്‍ ഇടപെടുന്ന ജനപ്രതിനിധിയാണ്‌ അദ്ദേഹം. എൽഡിഎഫ്‌ സര്‍ക്കാരിന്റെ ആസൂത്രണത്തില്‍ കഴക്കൂട്ടത്തിന്റെ സകലമേഖലകളിലും സമാനതകളില്ലാത്ത വികസന–ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. 2500 കോടിയിലധികം രൂപയുടെ വികസനവിപ്ലവം സാധ്യമാക്കി. 1996ല്‍ ആയിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ആദ്യവിജയം. ഇത്തവണ ആറാംമത്സരം. സിപിഐ എം കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കടകംപള്ളി പഞ്ചായത്ത്‌ വൈസ്- പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. 1974-ൽ സിപിഐ എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം. കടകംപള്ളി സി കെ കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനാണ്‌. ഭാര്യ: സുലേഖ. മക്കള്‍: അരുൺ സുരേന്ദ്രൻ, അനൂപ്‌ സുരേന്ദ്രൻ. മരുമക്കള്‍: സ്മൃതി ശ്രീകുമാര്‍, ഗീതു.​ കെപിസിസി വൈസ് പ്രസിഡന്റായ ‍ടി ശരത്ചന്ദ്ര പ്രസാദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 1991ല്‍ ആറ്റിങ്ങല്‍ എംഎല്‍എയായി. ഭാര്യ: വി ജിജി (സീനിയര്‍ മാനേജര്‍, ആര്‍ജിസിബി). മക്കള്‍: ഗായത്രി, ഗൗരി. 2016ല്‍ കടകംപള്ളിയോട്‌ പരാജയപ്പെട്ട വി മുരളീധരൻ ഇത്തവണയും എൻഡിഎയ്ക്കുവേണ്ടി മത്സരരംഗത്തുണ്ട്‌. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ രാജ്യസഭാംഗവുമാണ്. തലശേരി എരഞ്ഞോളി സ്വദേശി. ഭാര്യ: ഡോ. കെ എസ് ജയശ്രീ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home