കെ രാജേന്ദ്രൻ ട്രോഫി കൈമാറി

കെ രാജേന്ദ്രൻ സ്മാരക എവർ റോളിങ് ട്രോഫി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ കൈമാറുന്നു
കിളിമാനൂർ
സിപിഐ എം നേതാവ് കെ രാജേന്ദ്രന്റെ സ്മരണാർഥം സിപിഐ എം അടയമൺ ലോക്കൽ കമ്മിറ്റി കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ നൽകുന്ന എവർ റോളിങ് ട്രോഫി കൈമാറി. യുപി വിഭാഗത്തിൽ ഏറ്റവും അധികം പോയിന്റ് നേടുന്ന ടീമിനാണ് ട്രോഫി നൽകുക. ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, എഇഒ സക്കീർ ഹുസൈന് കൈമാറി. ട്രോഫി കമ്മിറ്റി കൺവീനർ അഖില പി ദാസ്, എം ഷാജഹാൻ, കെ രാജേന്ദ്രന്റെ ഭാര്യ പ്രിയ, ലോക്കൽ സെക്രട്ടറി എസ് പ്രദീപ് കുമാർ, ദീപക്, അഖിൽ, കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.









0 comments