Deshabhimani

ചികിത്സാപ്പിഴവ്

കാൽ നഷ്ടമായ അബ്ദുൾ ജബ്ബാറിന്റെ മൊഴിയെടുത്തു

medical negligence

മൊഴി കൊടുക്കാനായി അബ്ദുൾ ജബ്ബാർ വീൽചെയറിൽ താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:38 AM | 1 min read

പറവൂർ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ താലൂക്ക് ഗവ. ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാറിന്റെ മൊഴി ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം രേഖപ്പെടുത്തി. ചൊവ്വ രാവിലെ 10.30ന് ആശുപത്രിയിലെത്തിയ റീജണൽ വിജിലൻസ് ഇൻചാർജ് ഡോ. എം എസ് രശ്മിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വിശദമായ മൊഴിയെടുത്തത്.


നാലുമണിക്കൂറിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കി സംഘം മടങ്ങിയത്. വിജിലൻസ് മൊഴി എടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച നാല് ദിവസം ആശുപത്രിക്ക് മുന്നിൽ അബ്ദുൾ ജബ്ബാർ സമരം നടത്തിയിരുന്നു. ഒടുവിൽ മൊഴി രേഖപ്പെടുത്തുന്ന തീയതി കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ കത്ത് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രോഗം തിരിച്ചറിയാതെ ആശുപത്രി അധികൃതർ ചികിത്സിച്ചതിൽ വന്ന പിഴവുകളെക്കുറിച്ചും തുടർന്നുണ്ടായ അനാസ്ഥകളെക്കുറിച്ചും വിശദമായി മൊഴി നൽകിയെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ നിയമപോരാട്ടം തുടരാനാണ് അബ്ദുൾ ജബ്ബാറിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sfi

01

print edition എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം നാളെ
AITUC National Conference.jpg

03

print edition എഐടിയുസി ദേശീയ സമ്മേളനം: ലേബർ കോഡുകൾ പിൻവലിക്കണം
CITU.jpg

05

print edition അനുവദിക്കില്ല തൊഴിലാളിദ്രോഹം; കേന്ദ്രനയങ്ങൾക്കെതിരെ ജനരോഷം ഇരമ്പും
deshabhimani section

Recommended

Deshabhimani
Home