print edition എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം നാളെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്‌ക്കായി വ്യാഴാഴ്‌ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി. ‘എന്റെ നഗരം, ജന്തർ മന്തർ’ എന്ന മുദ്രാവാക്യമുയർത്തി ഭരണഘടനാദിനത്തിൽ മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും എസ്‌എഫ്‌ഐ സമരപരിപാടികൾ നടത്തും. ഡൽഹിയിൽ മന്ദിർ മാർഗിലെ വാൽമീകി സദന് മുന്നിലാണ് സമരം. എസ്‌ഐആർ റദ്ദാക്കുക, തെരഞ്ഞെടുപ്പ് കമീഷൻ പരിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങളും ഉയർത്തും.









0 comments