Deshabhimani

ചക്കുളത്തുകാവിൽ ആയിരങ്ങൾ പൊങ്കാല അര്‍പ്പിച്ചു

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കുന്നവർ

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കുന്നവർ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:50 AM | 1 min read

ചക്കുളത്തുകാവ്

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു. ക്ഷേത്രത്തിന് 80 കിലോമീറ്റർ ചുറ്റളവിൽ പ്രധാന റോഡുകളിലും ഇടവഴികളിലും സ്വകാര്യ പുരയിടങ്ങളിലും പൊങ്കാല അടുപ്പുകള്‍ നിരന്നു. പൊങ്കാല അർപ്പിക്കുന്നതിനായി വിശ്വാസികൾ ഞായർ മുതൽ ചക്കുളത്തുകാവിലേക്ക് എത്തിതുടങ്ങിയിരുന്നു. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9.30 ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും. 10.15 ന് ക്ഷേത്ര മാനേജിങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി ദേവിയെ ശ്രീകോവിലിൽനിന്ന് പൊങ്കാല പണ്ടാര അടുപ്പിന് സമീപം എഴുന്നള്ളിച്ചു. ശ്രീകോവിലിലെ കെടാവിളക്കില്‍നിന്ന്‌ മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് ദീപം പകര്‍ന്ന‍ു. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവർ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തി. നടന്ന ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി, റെജി ചെറിയാൻ എംഎൽഎ, മാന്നാർ അബ്‌ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവകമ്മിറ്റി സെക്രട്ടറി എം പി രാജീവ്, വളന്റിയേഴ്സ് ക്യാപ്റ്റൻ ബിനു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home