Deshabhimani

print edition എഐടിയുസി ദേശീയ സമ്മേളനം: ലേബർ കോഡുകൾ പിൻവലിക്കണം

AITUC National Conference.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 12:41 AM | 1 min read

ബംഗളൂരു: ​തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ എഐടിയുസി ദേശീയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നാല് തൊഴിൽ കോഡുകൾ പുനഃപരിശോധിക്കാൻ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) വിളിച്ചുചേർക്കണം. ​തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുമുന്പ്‌ ഔപചാരിക ത്രികക്ഷി സമിതിയായ ഐഎൽസി വിളിച്ചുചേർക്കുക എന്നത്‌ കാലങ്ങളായി തുടരുന്ന രീതിയാണ്.


ബിജെപി സർക്കാർ ഒറ്റയടിക്ക് നടപ്പാക്കിയതുപോലെ വ്യാപക തൊഴിൽനിയമ പരിഷ്‌കരണം മുമ്പ് ഉണ്ടായിട്ടില്ല. 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. പ്രതിപക്ഷം പാർലമെന്റിൽ ഇല്ലാതിരുന്ന ഘട്ടത്തിൽ നാല് കോഡുകളും തിടുക്കത്തിൽ പാസാക്കിയെടുക്കുകയായിരുന്നു–പ്രമേയത്തിൽ പറഞ്ഞു. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home