Deshabhimani

കെഎസ്‌കെടിയു ജില്ലാ സമ്മേളനം 
28 മുതൽ കൂത്താട്ടുകുളത്ത്

ksktu
വെബ് ഡെസ്ക്

Published on Nov 25, 2026, 12:35 AM | 2 min read

കൂത്താട്ടുകുളം

കെഎസ്‌കെടിയു 24–-ാം ജില്ലാ സമ്മേളനം 28, 29,30 തീയതികളിൽ കൂത്താട്ടുകുളത്ത് നടക്കും. 28 ന് രാവിലെ 8ന് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എം പി പത്രോസിന്റെ പാറക്കടവ് വട്ടപറമ്പിലെ സ്‌മൃതി മണ്ഡപത്തിൽനിന്ന് പുറപ്പെടുന്ന പതാക ജാഥ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ പി അശോകൻ ക്യാപ്റ്റനും ഇ എം സലിം മാനേജരുമാണ്. റീന രാജൻ, എ വി ജോർജ് എന്നിവരാണ് ജാഥാംഗങ്ങൾ. ​രാവിലെ 8 ന് വൈപ്പിൻ നായരമ്പലത്ത് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായിരുന്ന കെ എം സുധാകരന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പുറപ്പെടുന്ന കൊടിമര ജാഥ ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യും.


ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് ഷൈല ക്യാപ്റ്റനും ജില്ലാ എക്സിക്യൂട്ടീവംഗം സി ടി വർഗീസ് മാനേജരുമാണ്. പി എം മനാഫ്, കെ കെ ജോഷി, മിനി അജിത്ത് എന്നിവരാണ് ജാഥാംഗങ്ങൾ. പകൽ 3ന്‌ പാമ്പാക്കുട അഞ്ചൽപ്പെട്ടിയിൽ കൂത്താട്ടുകുളത്തെ കെഎസ്‌കെടിയുവിന്റെ ആദ്യകാല നേതാവ് കെ കെ പാച്ചു ആശാന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖ ജാഥ ജില്ലാ പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ എൻ എസ് സജീവൻ ക്യാപ്റ്റനും കെ വി അനിത മാനേജരും എം എം ജോസഫ് ജാഥാംഗവുമാണ്.


അത്‌ലറ്റുകൾ റിലേയായാണ് ദീപശിഖ കൊണ്ടുവരിക. മൂന്ന് ജാഥകളും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട്‌ അഞ്ചിന്‌ കൂത്താട്ടുകുളത്ത് എത്തിച്ചേരും. ബ്രിയോ കൺവെൻഷൻ മൈതാനത്തെ വി എസ് അച്യുതാനന്ദൻ നഗിൽ സ്വാഗതസംഘം ചെയർമാൻ പി ബി രതീഷ് പതാക ഉയർത്തും. ​29, 30 തീയതികളിൽ എം പി പത്രോസ് നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘടനം ചെയ്യും. 55 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 311 പ്രതിനിധികൾ പങ്കെടുക്കും. ​30 ന് വൈകീട്ട് 4ന് ആയിരങ്ങൾ അണിനിരക്കുന്ന റാലിയും പൊതു സമ്മേളനവും വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കും. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sfi

01

print edition എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം നാളെ
AITUC National Conference.jpg

03

print edition എഐടിയുസി ദേശീയ സമ്മേളനം: ലേബർ കോഡുകൾ പിൻവലിക്കണം
CITU.jpg

06

print edition അനുവദിക്കില്ല തൊഴിലാളിദ്രോഹം; കേന്ദ്രനയങ്ങൾക്കെതിരെ ജനരോഷം ഇരമ്പും
deshabhimani section

Recommended

Deshabhimani
Home