ഏഷ്യൻ ഗെയിംസിൽ ജ്യോതികയുടെ വരയൊപ്പ്

എസ് ജ്യോതിക, ജ്യോതിക വരച്ച ചിത്രം
തിരുവനന്തപുരം
ഏഷ്യൻ ഗെയിംസ് വേദിയിൽ അനന്തപുരിയുടെ വരയൊപ്പ്. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എസ് ജ്യോതിക വരച്ച ചിത്രമാണ് ഏഷ്യൻ ഗെയിംസിന്റെ പ്രധാന മീഡിയ സെന്ററിനു പുറത്ത് പ്രദർശിപ്പിച്ചിട്ടുള്ളത്. ഏഷ്യൻ ഗെയിംസിന്റെ പ്രചാരണാർഥം തിരുവനന്തപുരത്ത് കേരള ഒളിന്പിക് അസോസിയേഷൻ നടത്തിയ ഫൺ റണ്ണിന്റെ ഭാഗമായുള്ള പെയിന്റിങ് മത്സരത്തിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനംനേടിയ ചിത്രമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള സൃഷ്‌ടികൾക്കൊപ്പം ഇടം നേടിയിത്. ‘കായികം, ഐക്യം, സമാധാനം' എന്ന ആശയത്തിലാണ് ചിത്രമൊരുക്കിയത്. മണക്കാട് ജ്യോതിനിവാസിൽ ജോ കുമാറിന്റെയും ഷീബ ജ്യോതിയുടെയും മകളാണ്. ജ്യോതിഷ്‌മ, ജ്യോതിമ എന്നിവർ സഹോദരിമാരാണ്.










0 comments