ad
Deshabhimani

print edition കാണാം, ഏഷ്യയുടെ വേഗം

Asian games.jpg

ജപ്പാനിലെ പലോമ മിസുഹോ സ്‌റ്റേഡിയത്തിൽ അത്ലറ്റിക്--സിലെ ഇന്ത്യൻ താരങ്ങളായ രാജേഷ് രമേഷ്, 
ടി എസ് മനു, അൻസ ബാബു, കോച്ച് എസ് മുരളി, മുഹമ്മദ് അഷ്ഫാഖ് എന്നിവർക്കൊപ്പം എം ശ്രീശങ്കറിന്റെ സെൽഫി

വെബ് ഡെസ്ക്

Published on Sep 23, 2026, 12:15 AM | 1 min read

നഗോയ: ട്രാക്കിലും ഫീൽഡിലും ഏഷ്യ തെളിയും. ഏഷ്യൻ ഗെയിംസിന്റെ അത്‌ലറ്റിക്‌സിന്‌ ഇന്ന്‌ തുടക്കമാകും. പലോമ മിസുഹോ സ്‌റ്റേഡിയത്തിൽ ഒരാഴ്‌ച വാശിയേറിയ പോരാട്ടം. 50 ഇനങ്ങളിൽ പ്രതാപം നിലനിർത്താൻ ചൈന ഒരുങ്ങുന്പോൾ ഇന്ത്യയുടെ ലക്ഷ്യം കഴിഞ്ഞ പതിപ്പിനേക്കാൾ കൂടുതൽ മെഡലുകളാണ്‌. ബഹ്‌റൈനും ആതിഥേയരായ ജപ്പാനും വെല്ലുവിളി ഉയർത്തും. ലോക അത്‌ലറ്റിക്‌സിൽ ഏഷ്യയുടെ ചിത്രം തെളിയുന്പോൾ പുത്തൻ താരോദയങ്ങളെയാണ്‌ ഗെയിംസ്‌ കാത്തിരിക്കുന്നത്‌.


ആദ്യദിനം രണ്ട്‌ ഫൈനൽ. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഹാഫ്‌ മാരത്തണാണ്‌ ആദ്യം. ഇന്ത്യയുടെ പോരാട്ടങ്ങൾക്ക്‌ നാളെ തുടക്കമാകും. ഗെയിംസിന്റെ വേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റർ പോരാട്ടം 25ന്‌ നടക്കും.


ഹാങ്‌ഷുവിൽ ആറ്‌ സ്വർണമായിരുന്നു ഇന്ത്യക്ക്‌. ആകെ മെഡലുകൾ 29. പട്ടികയിൽ മൂന്നാംസ്ഥാനം. ചൈന 19 സ്വർണമുൾപ്പെടെ 39 മെഡലുകൾ വാരി. ബഹ്‌റൈൻ 10 സ്വർണം നേടി.


ഫീൽഡിലും ദീർഘദൂര ഇനങ്ങളിലുമാണ്‌ ഇന്ത്യയുടെ പ്രതീക്ഷകൾ. സ്‌പ്രിന്റിൽ ചൈന കുതിക്കാനാണ്‌ സാധ്യത. വനിതകളുടെ ഫ‍ീൽഡ്‌ ഇനങ്ങളിലും ചൈനയ്‌ക്ക്‌ വെല്ലുവിളിയുണ്ടാകില്ല.


ഇന്ത്യക്ക്‌ 75 അംഗ സംഘമാണ്‌. മലയാളിതാരങ്ങൾ 11. കഴിഞ്ഞ തവണത്തെക്കാൾ സ്വർണമുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ.

അവിനാഷ്‌ സാബ്‌ലെ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), തജീന്ദർപാൽ സിങ്‌ ടൂർ (ഷോട്ട്‌പുട്ട്‌), പാരുൾ ച‍ൗധരി (1500, 5000, സ്‌റ്റീപ്പിൾചേസ്‌), ഗുൽവീർ സിങ്‌ (10000 മീറ്റർ) എന്നിവരാണ്‌ പ്രധാനികൾ. മലയാളി താരങ്ങളിൽ എം ശ്രീശങ്കർ, ആൻസി സോജൻ (ലോങ്‌ ജന്പ്‌), കെ എ അനാമിക (ഹെപ്‌റ്റാത്‌ലൺ), പി മുഹമ്മദ്‌ അഫ്‌സൽ (800 മീറ്റർ) എന്നിവരും പ്രതീക്ഷയിലാണ്‌. 4x400 മീറ്റർ റിലേ പുരുഷ വിഭാഗത്തിൽ കഴിഞ്ഞ തവണ ലഭിച്ച സ്വർണം നിലനിർത്താനാണ്‌ ഒരുക്കം. വനിതകളിൽ വെള്ളിയായിരുന്നു.


ജാവലിൻ ത്രോയിലെ സൂപ്പർ താരം നീരജ്‌ ചോപ്രയില്ലാത്തതാണ്‌ നിരാശ. വനിതകളിലെ ചാന്പ്യൻ അന്നു റാണിയെ മോശം പ്രകടനം കാരണം ഒഴിവാക്കുകയും ചെയ്‌തു.


ജാവലിനിലാണ്‌ വാശിയേറിയ മത്സരം. പുത്തൻ താരോദയം ശ്രീലങ്കയുടെ രുമേഷ്‌ തരംഗ പതിരഗെയാണ്‌ ശ്രദ്ധേയൻ. ഒളിന്പിക്‌സ്‌ ചാന്പ്യൻ പാകിസ്ഥാന്റെ അർഷാദ്‌ നദീമും രംഗത്തുണ്ട്‌. രോഹിത്‌ യാദവും യാഷ്‌വീർ സിങ്ങുമാണ്‌ ഇന്ത്യൻ സാന്നിധ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home