Deshabhimani

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് സമ്മാനിച്ചു

v r krishna iyer award
വെബ് ഡെസ്ക്

Published on Dec 14, 2025, 03:12 PM | 1 min read

തിരുവനന്തപുരം: ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുൻ ഗവർണറുമായ ജസ്റ്റിസ് പി സദാശിവത്തിന് സമ്മാനിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്‌ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ദി ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ പുരസ്‌കാരമാണ് വിതരണം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home