print edition അപൂർവരോഗം ബാധിച്ച് മാധ്യമപ്രവർത്തകൻ അന്തരിച്ചു

കാട്ടാക്കട : മാധ്യമപ്രവർത്തകനും സിനിമാ–സീരിയൽ നടനും ഡബ്ബിങ് കലാകാരനുമായിരുന്ന കാട്ടാക്കട ഇടുപടിക്കൽ വീട്ടിൽ ഡി ടി രാഗീഷ് രാജ (49) അന്തരിച്ചു. നാഡീവ്യൂഹത്തെ ബാധിക്കുന്ന ‘അമാൻ' എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അക്യൂട്ട് മോട്ടോർ ആക്സോണൽ ന്യൂറോപ്പതി (അ മാൻ) ഗില്ലിൻ ബാരെ സിൻഡ്രോം (ജിബിഎസ്) എന്ന രോഗാവസ്ഥയുടെ വകഭേദമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഏഷ്യാനെറ്റ് ന്യൂസ് കാട്ടാക്കട ഏരിയ റിപ്പോർട്ടറാണ്. ഭാര്യ: റാണി (അധ്യാപിക, ചിന്മയ വിദ്യാലയം, കാട്ടാക്കട). മക്കൾ: ദേവകൃഷ്ണ, യുക്ത പാർവതി.










0 comments