പരീക്ഷണക്കൃഷിക്ക് നൂറുമേനി വിളവ്
കെ പി രവീന്ദ്രന്റെ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു

കടക്കര എടത്തുരുത്ത് കെ പി രവീന്ദ്രന്റെ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് എ സി ഷാൻ ഉദ്ഘാടനം ചെയ്യുന്നു
ഏഴിക്കര
പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ പഴം, പച്ചക്കറി സ്വാശ്രയ ഗ്രൂപ്പംഗമായ കടക്കര എടത്തുരുത്ത് കെ പി രവീന്ദ്രന്റെ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എ സി ഷാൻ ഉദ്ഘാടനം ചെയ്തു. നൗഫിദ നിസാം അധ്യക്ഷയായി. സെക്രട്ടറി വി വി സനിൽ സംസാരിച്ചു.
ഉപ്പുകലർന്ന ഓരുമണ്ണിൽ വിദേശ ഇനമായ ഡ്രാഗൺ ഫ്രൂട്ടിന്റെ നൂറോളം ചെടികളിൽനിന്നായി എട്ടുമാസംകൊണ്ട് നൂറുമേനി വിളവാണ് ലഭിച്ചത്. മലേഷ്യൻ റെഡ്, ഹൈബ്രിഡ് റെഡ് എന്നീ ഇനങ്ങളാണ് വിളവെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ 14 ഇനങ്ങൾകൂടി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രവീന്ദ്രൻ. ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണവും നടത്തുന്നുണ്ട്.









0 comments