അവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

എപിപിഎസ് പറവൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു
പറവൂർ
എസ്‌സി, എസ്ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (എപിപിഎസ്) പറവൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
എപിപിഎസ് ചെയർമാൻ ബി എസ് മാവോജി അധ്യക്ഷനായി. മന്ത്രി എ പി അനിൽകുമാർ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഡി സുരേഷ് മുഖ്യമന്ത്രിക്ക് അവകാശപത്രിക സമർപ്പിച്ചു. ജനറൽ സെക്രട്ടറി എ ശശിധരൻ, സ്വജന സമുദായസഭ ജനറൽ സെക്രട്ടറി എ എൻ രാജൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി കെ എ തങ്കപ്പൻ, ഓൾ കേരള വർണവ സൊസൈറ്റി പ്രസിഡന്റ് പി ഇ വേണുഗോപാൽ, പി കെ ശാന്തമ്മ, ഡോ. മുകുന്ദൻ, വിപിൻ എന്നിവർ സംസാരിച്ചു.









0 comments