ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനം
മിനിമം വേതനം വിലസൂചികയുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കണം

രഘുനാഥ് പനവേലി (പ്രസിഡന്റ്), കെ വി മനോജ് (സെക്രട്ടറി)
കൊച്ചി
വ്യാപാരമേഖലയിലെ തൊഴിലാളികളുടെ മിനിമംവേതനം വിലസൂചികയുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കണമെന്ന് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. രഘുനാഥ് പനവേലി അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി കെ വി മനോജ് പ്രവർത്തനറിപ്പോർട്ടും യേശുദാസ് ബാബു രക്തസാക്ഷിപ്രമേയവും ശാരി സത്യന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
അഡ്വ. എസ് കൃഷ്ണമൂർത്തി, നിധീഷ് ബോസ്, സോജൻ ആന്റണി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രഘുനാഥ് പനവേലി (പ്രസിഡന്റ്), എസ് കൃഷ്ണമൂർത്തി, യേശുദാസ് ബാബു, ശാരി സത്യൻ, രാജു കുര്യൻ (വൈസ് പ്രസിഡന്റുമാര്‍), കെ വി മനോജ് (സെക്രട്ടറി), സോജൻ ആന്റണി, മേഴ്‌സി ജോർജ്, അഞ്ജു ഷിനോദ്, കെ വി സുജിത്, സി ജി അനൂപ് (ജോയിന്റ് സെക്രട്ടറിമാര്‍), -പി സി നിധീഷ് ബോസ് (ട്രഷറർ).









0 comments