ad
Deshabhimani

ദേശീയ കാവ്യോത്സവം

കാവ്യാലാപന മത്സരം: ഡോ. എസ് അമൃത രാജ്, 
ആർദ്ര മരിയ, വരദ സുധീഷ് ജേതാക്കൾ

Poetry Singing Competition

Poetry Singing Competition

വെബ് ഡെസ്ക്

Published on Sep 07, 2026, 01:30 AM | 1 min read

ആലുവ


ജില്ലാ ലൈബറി കൗൺസിൽ ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാവ്യാലാപന മത്സരം ആലുവ യുസി കോളേജ് വിഎംഎ ഹാളിൽ കവി വേണു വി ദേശം ഉദ്‌ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ, യുസി കോളേജ് മലയാള വിഭാഗം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.


പൊതുവിഭാഗത്തിൽ ഡോ. എസ് അമൃത രാജ് (പുക്കാട്ടുപടി വള്ളത്തോൾ വായനശാല) ഒന്നാംസ്ഥാനവും ജി രാജേന്ദ്രൻ (തൃപ്പൂണിത്തുറ മഹാത്മ വായനശാല) രണ്ടാംസ്ഥാനവും ഡോ. സുന്ദരൻ വേലായുധൻ (കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാല) മൂന്നാംസ്ഥാനവും നേടി.


കോളേജ് വിഭാഗത്തിൽ ആലുവ യുസി കോളേജിലെ ആർദ്ര മരിയ (നോർത്ത് പറവൂർ കോട്ടയിൽ കോവിലകം ജനത ലൈബ്രറി) ഒന്നാംസ്ഥാനവും മൂവാറ്റുപുഴ നിർമല കോളേജിലെ ആഗ്നേയ് പ്രകാശ് (കൊടുമ്പൂര് ദി യൂണിയൻ ലൈബ്രറി) രണ്ടാംസ്ഥാനവും മാള ഗവ. കൊമേഴ്‌സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദൃശ്യ ദിലീപ് (ആഴകം നവോദയ ഗ്രന്ഥശാല) മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ വരദ സുധീഷ് (കാലടി ബ്രഹ്‌മാനന്ദോദയം ഹയർ സെക്കൻഡറി സ്‌കൂൾ) ഒന്നാംസ്ഥാനം നേടി. ആദിഷ് ഗോപാൽ (എളമക്കര യുവ കലാതരംഗ് വായനശാല) രണ്ടാംസ്ഥാനവും കെ എസ് നേഹ (നോർത്ത് പറവൂർ എസ്എൻഎച്ച്എസ്എസ്) മൂന്നാംസ്ഥാനം നേടി.


ജില്ലാ ലൈബറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ. രാജി കെ പോൾ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ഷാജി ജോർജ്‌ പ്രണത, സെക്രട്ടറി പി ജി സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എസ് എ എം കമാൽ, സെക്രട്ടറി വി കെ ഷാജി, വൈസ് പ്രസിഡന്റ്‌ ഷാജി യോഹന്നാൻ, കെ ജി നാരായണൻ, എസ് സവിത, കെ എം തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home