ad
Deshabhimani

ആനുകൂല്യങ്ങൾ കൃത്യമായി വിതരണം 
ചെയ്യണം: ജനറൽ വർക്കേഴ്സ് യൂണിയൻ

General Workers Union

ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:32 AM | 1 min read

ആലുവ


അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.


ആലുവ എം ജെ ജോണി സ്മാരക ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി വി സൂസൺ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം പി ഉദയൻ പ്രവർത്തന റിപ്പോർട്ടും പി മനോഹരൻ കണക്കുകളും അവതരിപ്പിച്ചു.


ടി വി മേരി രക്തസാക്ഷിപ്രമേയവും കെ എസ് ശശികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: എം പി ഉദയൻ (പ്രസിഡന്റ്), ടി വി സൂസൻ (സെക്രട്ടറി), പി മനോഹരൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home