ad
Deshabhimani

print edition നാപോളി കടന്ന്‌ ഇന്റർ

 Lautaro Martínez
വെബ് ഡെസ്ക്

Published on Sep 07, 2026, 01:35 AM | 1 min read

മിലാൻ : ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോളിൽ ക്യാപ്‌റ്റൻ ല‍ൗതാരോ മാർട്ടിനെസ്‌ പരിക്കുസമയം നേടിയ ഗോളിൽ നാപോളിയെ വീഴ്‌ത്തി ഇന്റർ മിലാൻ. 3–2നാണ്‌ ചാമ്പ്യൻമാരുടെ ജയം. ല‍ൗതാരോ ഇരട്ടഗോളുമായി തിളങ്ങി. 2–0ന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്‌. മാറ്റിയോ പൊളീറ്റാനോയും റാസ്‌മസ്‌ ഹോയ്‌ലണ്ടും നാപോളിക്ക്‌ മികച്ച തുടക്കം സമ്മാനിച്ചു. ല‍ൗതാരോ പിന്നാലെ ഒന്നുമടക്കി. മാർകസ്‌ തുറാമിലൂടെ ഇന്റർ സമനിലയും പിടിച്ചു. 91–ാം മിനിറ്റിലായിരുന്നു വിജയഗോൾ. ഹാട്രിക്‌ ജയത്തോടെ ഒമ്പത്‌ പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌. ഇതേ പോയിന്റുള്ള റോമയാണ്‌ ഗോൾവ്യത്യാസത്തിൽ ഒന്നാംസ്ഥാനത്ത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home