ad
Deshabhimani

ലീലാവതി ടീച്ചർക്ക്‌ 
ശിഷ്യരുടെ ആദരം

leelavathy

പ്രൊഫ. എം ലീലാവതിയെ മഹാരാജാസ് കോളേജ് 
പൂർവവിദ്യാർഥിസംഘടനയുടെ ആഭിമുഖ്യത്തിൽ 
പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 07, 2026, 01:43 AM | 1 min read

കൊച്ചി


അധ്യാപകദിനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജ് പൂർവവിദ്യാർഥിസംഘടനയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം ലീലാവതിയെ വീട്ടിലെത്തി പൊന്നാട ചാർത്തി ആദരിച്ചു. പ്രായാധിക്യത്തിന്റെ പരാധീനതകളുണ്ടെങ്കിലും തന്റെ വിദ്യാർഥികളെ കണ്ടപ്പോൾ ടീച്ചർ പഴയ ഓർമകളുടെ തിരുമുറ്റത്ത് എത്തി.


അധ്യാപക–വിദ്യാർഥിബന്ധത്തിലെ പുതിയ പ്രവണതകളെക്കുറിച്ച്‌ വാചാലയായി. വിദ്യാഭ്യാസപദ്ധതികളിൽനിന്ന്‌ സ്വതന്ത്രചിന്തയും യുക്തിയും അപ്രത്യക്ഷമാകുന്നതിലെ ദുഃഖവും ടീച്ചറുടെ വാക്കുകളിൽ പ്രതിഫലിച്ചു. പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് പി എസ്‌ ഗോപിനാഥൻ, ജനറൽ സെക്രട്ടറി എ ബി സാബു, സെക്രട്ടറി അജിത ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ടീച്ചറെ ആദരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home