ad
Deshabhimani

ഗുസ്തി മത്സരം 
സംഘടിപ്പിച്ചു

Wrestling

മഹാത്മാഗാന്ധി കടപ്പുറത്ത് നടന്ന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 07, 2026, 01:53 AM | 1 min read

മട്ടാഞ്ചേരി


ടൂറിസം പ്രമോഷൻ ഓർഗനൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കടപ്പുറത്ത് ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ഷിയാസ് എംഎൽ‌എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ കെ കെ നദീർ അധ്യക്ഷനായി.


ഡിവിഷൻ കൗൺസിലർ ഷൈനി മാത്യു, ഫോർട്ട്‌ കൊച്ചി പൊലീസ് സബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈൻ, എം എം സലീം, എം ആർ രജീഷ്, രാജൻ വർഗീസ്, ടി എം റിഫാസ്, നൗഫൽ ഹുസൈൻ, ജയേഷ് ജോർജ്, ലിയോ സേവ്യർ എന്നിവർ സംസാരിച്ചു.


ഈ വർഷത്തെ ജില്ലാ കേസരിയായി അമൽ ജോജിയെ തെരഞ്ഞെടുത്തു. ജോബ്സൺ തോമസിനാണ് രണ്ടാം സ്ഥാനം, കെ എച്ച് നബീൽ മൂന്നാം സ്ഥാനക്കാരനായി. കെ എ നസറുദ്ദീനാണ് ജൂനിയർ വിഭാഗം കേസരി. പി എൻ മുഹമ്മദ് ഇർഫാൻ രണ്ടും ജൈഡൻ ഇസ്ഹാഖ് ജോർജ് മൂന്നും സ്ഥാനക്കാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home