ad
Deshabhimani

യുഎസ് ഓപ്പൺ ടെന്നീസ്; ഇഗയും ഒസാകയും മുന്നേറി

naomi iga
വെബ് ഡെസ്ക്

Published on Sep 07, 2026, 01:47 AM | 1 min read

ന്യൂയോർക്ക്‌ : യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ബെലാറസിന്റെ അരീന സബലേങ്ക ക്വാർട്ടറിലെത്തി. അമേരിക്കയുടെ ടെയ്‌ലർ ട‍ൗൺസെൻഡിനെ 6–4, 6–4ന്‌ ക‍ീഴടക്കി. ജാപ്പനീസ്‌ താരം നവോമി ഒസാകയും പോളണ്ടിന്റെ ഇഗ ഷ്വാടെകും പ്രീക്വാർട്ടറിൽ കടന്നു. ഒസാക ബൽജിയത്തിന്റെ എലിസെ മെർട്ടൻസിനെ 6–3, 3–6, 7–5ന്‌ തോൽപ്പിച്ചു. കസാഖ്‌സ്ഥാന്റെ എലെന റിബാകിനയാണ്‌ അടുത്ത എതിരാളി. ഇഗ ചെക്ക്‌ താരം മേരി ബ‍ൗസ്‌കോവയെ 7–6, 7–6ന്‌ കീഴടക്കി.


ക്വാർട്ടർ ലക്ഷ്യമിട്ട്‌ ജെസീക പെഗുല (അമേരിക്ക) സൊരാന സിർസ്‌റ്റിയയുമായും (റുമാനിയ) അന്ന കലിൻസ്‌കയ (റഷ്യ) എമ്മ നവാരോയുമായും (അമേരിക്ക) കളിക്കും. അമേരിക്കൻ താരങ്ങളായ കൊകൊ ഗഫും ഇവാ ജോവികും തമ്മിലാണ്‌ മറ്റൊരു പ്രീക്വാർട്ടർ.

പുരുഷ സിംഗിൾസിൽ ജർമനിയുടെ അലെക്‌സാണ്ടർ സ്വരേവ്‌ അവസാന പതിനാറിൽ ഇടം പിടിച്ചു. ചിലിയുടെ അലക്‌സാൻഡ്രോ ടബീലോയെ 6 –2, 7–6, 6–2ന്‌ കീഴടക്കി. ഇറ്റലിയുടെ ലുസിയാനോ ഡാർഡെറിയെ പരാജയപ്പെടുത്തിയാൽ ക്വാർട്ടറിലെത്താം. റഷ്യൻ താരം ഡാനിൽ മെദ്‌വദേവും അമേരിക്കയുടെ ഫ്രാൻസിസ്‌ തിയാഫോയും തമ്മിലാണ്‌ മറ്റൊരു പ്രീ ക്വാർട്ടർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home