ad
Deshabhimani

ഒരുവട്ടംകൂടി

അരനൂറ്റാണ്ടിന്‌ ശേഷം വിദ്യാലയമുറ്റത്ത്‌ ഒത്തുകൂടി സഹപാഠികൾ

sdpyghs

പള്ളുരുത്തി എസ്ഡിപിവൈ ഗേൾസ് ഹൈസ്‌കൂളിൽനിന്ന് 50 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവർ 
അധ്യാപിക സി കെ രാജത്തിനൊപ്പം

വെബ് ഡെസ്ക്

Published on Sep 07, 2026, 01:47 AM | 1 min read

പള്ളുരുത്തി


അൻപത് വർഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികൾ വിദ്യാലയമുറ്റത്ത് ഒത്തുകൂടി. പള്ളുരുത്തി എസ്ഡിപിവൈ ഗേൾസ് ഹൈസ്‌കൂളിലെ 1976 ൽ പത്താം ക്ലാസ് വിദ്യാർഥികളായിരുന്ന മുപ്പതോളം പേരാണ്‌ ഒത്തുകൂടിയത്. വിവാഹ ശേഷം പല നാടുകളിലേക്ക് ജീവിതം പറിച്ച് നട്ട കൂട്ടുകാരികളെല്ലാം ഒത്തുചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. അന്നത്തെ അധ്യാപികയായ സി കെ രാജവും അവർക്കൊപ്പമുണ്ടായിരുന്നു.


വളരെ ബുദ്ധിമുട്ടി സമയമെടുത്താണ്‌ എല്ലാവരെയും കണ്ടെത്തിയതെന്ന്‌ നേതൃത്വം നൽകിയ ഫിഷറീസ് സർവകലാശാല റിട്ട. ഉദ്യോഗസ്ഥ കെ ബി ജയ പറഞ്ഞു. ഇൻഷ്വറൻസ് ഉദ്യോഗസ്ഥയായി വിരമിച്ച കെ ജെ ഷോബി, ടി പി ഗീത,കെ എ ഗീത എന്നിവർ സഹായിച്ചു. ശാരദാമ്മയായിരുന്നു അന്നത്തെ ക്ലാസ് ടീച്ചർ. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ ടീച്ചർക്ക് പങ്കെടുക്കാനായില്ല. ഞായറാഴ്ച നടന്ന കൂട്ടായ്മ സി കെ രാജം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴയ കൂട്ടുകാർ ഓർമകൾ പങ്കുവച്ചു. പാട്ടും നൃത്തവുമായി ഒരു പകൽ മുഴുവൻ അവർ ഒന്നിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home