ad
Deshabhimani

കെഎസ്-കെടിയു പള്ളുരുത്തി ഏരിയ സമ്മേളനം

പൊക്കാളിക്കൃഷി സംരക്ഷിക്കണം

ksktu palluruthy

കെഎസ്‌കെടിയു പള്ളുരുത്തി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:57 AM | 1 min read

പള്ളുരുത്തി


പൊക്കാളിക്കൃഷി സംരക്ഷിക്കണമെന്ന് കെഎസ്-കെടിയു പള്ളുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലും പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളുമായി ആയിരത്തിലേറെ ഏക്കർ പൊക്കാളിപ്പാടമാണുള്ളത്. സമയബന്ധിതമായി പൊക്കാളിക്കൃഷി നടത്താൻ അധികാരികൾ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി കെ പത്മനാഭൻ നഗറിൽ നടന്ന പ്രതിനിധിസമ്മേളനം കെഎസ്-കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു. വി കെ വിനയൻ അധ്യക്ഷനായി.


പി എ പീറ്റർ, കെ എസ് രാധാകൃഷ്ണൻ, ജിഷ ശ്യാം, സി ടി വർഗീസ്, കെ കെ സുരേഷ് ബാബു, കെ എൻ സുനിൽകുമാർ, കെ പി ശെൽവൻ, വി എം ഉണ്ണിക്കൃഷ്ണൻ, വി കെ കിഷോർ, കെ ആർ പ്രസാദ്, എം കെ സുപ്രൻ, പ്രേമലത ഷൈൻ എന്നിവർ സംസാരിച്ചു. തിങ്കൾ വൈകിട്ട് അഞ്ചിന് മാടവനയിൽനിന്ന് പ്രകടനമാരംഭിച്ച് വി എസ് അച്യുതാനന്ദൻ നഗറിൽ (കാമോത്ത്) നടക്കുന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.


ഭാരവാഹികൾ: വി കെ വിനയൻ (പ്രസിഡന്റ്‌), എം കെ സുപ്രൻ, കവിത വിനോദ് (വൈസ് പ്രസിഡന്റുമാർ), എം എസ് ശോഭിതൻ (സെക്രട്ടറി), എൻ എസ് സുനീഷ്, ജസീറ ജമാൽ (ജോയിന്റ് സെക്രട്ടറിമാർ), പി എസ് വിജു (ട്രഷർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home