ad
Deshabhimani

എയ്‌ഡഡ് സ്കൂൾ മാനേജ്‍മെന്റുകൾക്കെതിരെ 
ഭിന്നശേഷിക്കാർ സമരത്തിലേക്ക്‌

ശ്രവണ– സംസാര വൈകല്യമുള്ളവരുടെ കൺവൻഷൻ വിക്ടോറിയ കോളേജ്‌ അസി. പ്രൊഫസർ സ്മിത മോഹൻദാസ്  ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 07, 2026, 02:00 AM | 1 min read

പാലക്കാട്‌

സുപ്രീംകോടതി ഉത്തരവും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശവും ഉണ്ടായിട്ടും എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകേതര നിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ നിയമിക്കാത്ത മാനേജ്‍മെന്റ്‌ അനാസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ശ്രവണ– സംസാര വൈകല്യമുള്ളവരുടെ കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ വിക്ടോറിയ കോളേജ്‌ അസിസ്റ്റന്റ് പ്രൊഫസർ സ്മിത മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. എ മുരളി അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ടി എസ് പീറ്റര്‍, മാധ്യമ പ്രവര്‍ത്തകരായ വി എം ഷണ്‍മുഖദാസ്, ബീന ഗോവിന്ദ്, സുരേന്ദ്രന്‍ കുത്തനൂര്‍, ഡോ. രേഷ്മ, ലത മോഹന്‍ദാസ്, പി കെ സിദ്ദിഖ്‌, ജി സോമന്‍, വി പ്രിയ എന്നിവര്‍ സംസാരിച്ചു. 18ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനുമുന്നിൽ സത്യഗ്രഹം നടത്താൻ യോഗം തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home