ad
Deshabhimani

ഉപേക്ഷിക്കപ്പെട്ടനിലയിൽ 
ഗോവിന്ദാപുരത്തെ സർക്കാർ കെട്ടിടം

ഗോവിന്ദാപുരത്തെ ജിഎസ‍്ടി കെട്ടിടം കാടുകയറിയ നിലയിൽ
വെബ് ഡെസ്ക്

Published on Sep 07, 2026, 02:00 AM | 1 min read

കൊല്ലങ്കോട്

സാമൂഹ്യ വിരുദ്ധരുടെ താവളമായി ഗോവിന്ദാപുരത്തെ ജിഎസ്ടി ഇന്റലിജൻസ് വിങ്‌ സർവൈലൻസ് സ്ക്വാഡ് ക്യാമ്പ് ഓഫീസ് കെട്ടിടം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഉപകരണങ്ങൾ അനാഥം. ജിഎസ്ടി നിലവിൽ വന്നതോടെ അധികൃതർ ഓഫീസ് തിരിഞ്ഞുനോക്കിയിട്ടില്ല. നിലവിൽ കെട്ടിടത്തിന് മുകളിലും പരിസരത്തും കാടുപടർന്ന് നാശത്തിന്റെ വക്കിലാണ്. ഫർണിച്ചർ, ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ നശിച്ചു. വാഹനങ്ങളുടെ ഭാരം പരിശോധിക്കാനുള്ള വേ ബ്രിഡ്ജും തകർന്നു. സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമായി കെട്ടിടംമാറി. കെട്ടിടം സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കാടുവെട്ടിത്തെളിച്ച് നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home