ad
Deshabhimani

print edition അയ്യോ, ബയേൺ ഗോളടിച്ചില്ല... 59 മത്സരത്തിനുശേഷം ഗോളടിക്കാതെ ബയേൺ മ്യൂണിക്

 Bayern München

photo credit: FC Bayern München facebook

വെബ് ഡെസ്ക്

Published on Sep 07, 2026, 01:32 AM | 1 min read

ബെർലിൻ : ബയേൺ മ്യൂണിക്കിന്റെ ഗോൾവേട്ടയ്‌ക്ക്‌ അവസാനം. ജർമൻ ഫുട്‌ബോൾ ലീഗിൽ നിലവിലെ ചാമ്പ്യൻമാരെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഷാൽക്കെ ഗോളടിക്കാതെ തളച്ചു. 59 മത്സരത്തിനുശേഷമാണ്‌ ബയേൺ ഗോളടിക്കാതെ മടങ്ങുന്നത്‌. ലീഗിലെ ആദ്യ കളിയിൽ സ്‌റ്റുട്ട്‌ഗർട്ടിനെ 4–1ന്‌ കശക്കിയാണ്‌ എത്തിയത്‌. എന്നാൽ ഹാരി കെയ്‌ൻ, മിക്കേൽ ഒലീസെ, ജമാൽ മുസിയാല, ലുയിസ്‌ ഡയസ്‌ എന്നിവരടങ്ങിയ ലോകോത്തര നിരയ്‌ക്ക്‌ ഷാൽക്കെ വല കുലുക്കാനായില്ല. ആകെ 21 ഷോട്ടുകൾ പായിച്ചെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ സീസണിൽ 34 മത്സരത്തിൽ 122 ഗോളാണ്‌ വിൻസെന്റ്‌ കൊമ്പനി പരിശീലിപ്പിക്കുന്ന ബയേൺ ജർമൻ ലീഗിൽ അടിച്ചുകൂട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home